ad
Deshabhimani

കടുമേനിയെ ആവേശത്തിലാക്കി ഓഫ്‌ റോഡ്‌ ചലഞ്ച്‌

കടുമേനിയിൽ നടന്ന ഓഫ്‌ റോഡ്‌ ചലഞ്ച്‌ മത്സരത്തിൽനിന്ന്‌
വെബ് ഡെസ്ക്

Published on Aug 31, 2026, 02:00 AM | 1 min read

ചിറ്റാരിക്കൽ

കടുമേനിയിൽ സാഹസിക ഡ്രൈവിങ് പ്രേമികളെ ആവേശത്തിൽ ആറാടിച്ച് നടന്ന ഓഫ് റോഡ് ചലഞ്ച് സമാപിച്ചു. ഞായർ രാവിലെ 8.30 ഓടെ തുടങ്ങിയ ഓഫ്‌ റോഡ് ചലഞ്ച്‌ കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി നാല് വനിതകളടക്കം 60 വാഹനങ്ങളും മത്സരാർഥികളുമാണ് കടുമേനിയുടെ മണ്ണിൽ ടയറുകൊണ്ട് ചരിത്രം കുറിക്കാനെത്തിയത്. കണ്ണൂർ റൈഡേഴ്‌സ് ആൻഡ് ഓഫ്‌ റോഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. കടുമേനിയിലെ സ്വകാര്യ വ്യക്തിയുടെ 18 ഏക്കർ സ്ഥലത്താണ് മത്സരത്തിന്റെ ട്രാക്ക് ഒരുക്കിയത്. മൂന്ന് ട്രാക്കാണ് മത്സരത്തിനായി തയ്യാറാക്കിയത്. മെഡിക്കൽ സംഘവും ആംബുലൻസ്, അഗ്നിരക്ഷാസേന ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആറ് ഇനങ്ങളിലായിരുന്നു ഫോർവീലുകളുടെ മത്സരം. മണ്ണും ചെളിയും കയറ്റവും നിറഞ്ഞ കഠിനമായ ട്രാക്കിലൂടെയുള്ള നാല്‌ ചക്ര വാഹനങ്ങളുടെ പ്രകടനം കാണികൾക്ക്‌ പുതു അനുഭവമായി. ഞായർ രാത്രി 8.30 ഓടെയാണ് മത്സരം സമാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home