വെടിക്കെട്ട് ദുരന്തം; കുടുംബങ്ങൾക്ക് 10 ലക്ഷം നൽകി ബോചെ

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ബോചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ പ്രസാദ് കൈമാറുന്നു
തൃശൂർ
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം നൽകി. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ പ്രസാദാണ് തുക കൈമാറിയത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് റിട്ട. കേണൽ പി ആർ എം രവി, സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് പിആർഒ എം ജെ ജോജി സ്വാഗതവും ജെനീഷ് ഓസ്‌കാർ നന്ദിയും പറഞ്ഞു.










0 comments