ദേശീയപാത നവീകരണം മാനദണ്ഡം പാലിച്ച് നടത്തണം: ഡിവൈഎഫ്ഐ

കുണ്ടറ
കൊല്ലം -–തേനി ദേശീയപാത നവീകരണം മാനദണ്ഡം പാലിച്ച് നടത്തണമെന്ന് ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സ്‌കോളർഷിപ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആറുമുറിക്കട വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ജെ എസ് ഷിജുഖാൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ, ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ശ്രീനാഥ്, ഷെബീർ, എസ് ആർ രാഹുൽ, ശബരിനാഥ്, ഹരികൃഷ്ണൻ, എ ജെ മാക്സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കിരൺ കൃഷ്ണകുമാർ (പ്രസിഡന്റ്), അനുലാൽ, അഞ്ജു (വൈസ് പ്രസിഡന്റുമാർ പ്രസിഡന്റ്), എസ് കെ വിഷ്ണു (സെക്രട്ടറി), അമൽ, അനന്തു ( ജോയിന്റ് സെക്രട്ടറിമാർ), റിജോ (ട്രഷറർ).










0 comments