ad
Deshabhimani

പുത്തൻവേലിക്കര പഞ്ചായത്തിലേക്ക് 
സിപിഐ എം പ്രതിഷേധമാർച്ച് നടത്തി

CPI(M) protest march

സിപിഐ എം നേതൃത്വത്തിൽ പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 02:14 AM | 1 min read

പുത്തൻവേലിക്കര​


വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പുത്തൻവേലിക്കര പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കും വികസന മുരടിപ്പിനുമെതിരെ സിപിഐ എം പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.


ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക, വെള്ളക്കെട്ട് പരിഹരിക്കുക, പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ നന്നാക്കുക, കുടിവെള്ളവിതരണത്തിലെ അപാകം പരിഹരിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.


ഏരിയ കമ്മിറ്റി അംഗങ്ങളായ പി ഒ സുരേന്ദ്രൻ, എം എം കരുണാകരൻ, ലോക്കൽ സെക്രട്ടറി സി എ സജീവ്, കെ വി ബൈജു, ബി എ സന്ദീപ്, എ ആർ ശ്രീജിത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home