ad
Deshabhimani

കരുമാല്ലൂരിൽ നെൽക്കർഷകർ പ്രതിസന്ധിയിൽ

karumalloor

കൊയ്തെടുത്ത നെല്ല് പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിൽ ഉണക്കാനിട്ടിരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 02:20 AM | 1 min read

ആലങ്ങാട്


​നെല്ല് സംഭരിക്കുന്നതിൽ മില്ലുടമകളുടെ അലംഭാവം കരുമാല്ലൂരിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴക്കാലത്ത് നെല്ല്‌ സൂക്ഷിക്കാൻ മാർഗമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ കർഷകർ. മഴക്കാലത്ത്‌ നെല്ല് ഉണക്കുന്നതും ബുദ്ധിമുട്ടാണ്‌. പഞ്ചായത്തിൽ നെല്ലുണക്കുയന്ത്രമില്ല. മില്ലുടമകൾ കൃത്യമായി സംഭരിക്കാത്തതിനാൽ പാലത്തിലും റോഡിലും വീട്ടുമുറ്റത്തുമിട്ടെല്ലാം ഉണക്കി സൂക്ഷിക്കേണ്ട അവസ്ഥയാണ്. മഴക്കാലത്ത് വെള്ളംകെട്ടിനിൽക്കുന്ന പാടത്ത്‌ നെൽക്കതിരുകൾ അടിഞ്ഞാൽ മുളയ്‌ക്കും. അതിനാൽ കൊയ്തെടുക്കാതെ മറ്റു വഴികളില്ല.


സമയത്തു നെല്ലുസംഭരണം ആരംഭിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്. കാർഷിക ഗ്രാമമായ കരുമാല്ലൂർ പഞ്ചായത്തിൽ മാത്രം 1000 ഏക്കറോളം ഭാഗത്താണ് നെൽക്കൃഷിയുള്ളത്‌. നൂറുകണക്കിന്‌ കർഷകരമാണ് നെൽക്കൃഷിയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നത്. ഇക്കാര്യത്തിൽ കരുമാല്ലൂർ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home