ad
Deshabhimani

ഇ എം എസ്സായി പകർന്നാട്ടം അഭിനയത്തിലും മുദ്ര പതിപ്പിച്ച് എം പി പരമേശ്വരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികനും ആണവശാസ്‌ത്രജ്ഞനുമായ എം പി പരമേശ്വരന്‍ അഭിനയരംഗത്തും മികവ് പുലര്‍ത്തിയ ബഹുമുഖപ്രതിഭ. എഴുത്തുകാരന്‍ പി വി കെ പനയാല്‍ തിരക്കഥയും സംഭാഷണവും രചിച്ച ‘എ കെജി അതിജീവനത്തിന്റെ കനല്‍വഴികള്‍’ എന്ന ഡോക്യുമെന്ററി സിനിമയില്‍ ഇ എം എസായി അഭിനയിച്ചത് എം പി പരമേശ്വരനായിരുന്നു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അമരാവതി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഭാഗം തിരുവനന്തപുരത്തെ പഴയ അസംബ്ലി ഹാളിലാണ് ചിത്രീകരിച്ചത്. കുടിയൊഴിപ്പിക്കലിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നിയമസഭയില്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ച ചരിത്രത്തെ പുനരാവിഷ്കരിച്ചുള്ള രംഗത്തിലാണ് എം പി പരമേശ്വരന്‍ അഭിനയിച്ചത്. ചായ്യോത്ത്, കയ്യൂര്‍, ആലപ്പുഴ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ കെ ജി സിനിമയുടെ ചിത്രീകരണം നടന്നു. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ സംവിധാനംചെയ്ത ഈ സിനിമ 2007ലാണ് കേരളത്തിലുടനീളം പ്രദര്‍ശനത്തിനെത്തിയത്. പകുതി ഡോക്യുമെന്ററിയും പകുതി ബയോപ്പിക്കുമായി ഒരുക്കിയ ചിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്‍വഴികളിലൂടെ സഞ്ചരിക്കുന്നതായിരുന്നു. നടന്‍ പി ശ്രീകുമാറാണ് എ കെ ജിയെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ഇം എം എസ് നമ്പൂതിരിപ്പാടായി പരമേശ്വരന്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കി. ഇ കെ നായനാര്‍, ജ്യോതിബസു, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയ ചരിത്ര പുരുഷന്മാരും ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home