അനധികൃത വയൽ നികത്തൽ; ലോറികൾ പിടിച്ചെടുത്തു

പിടികൂടിയ ലോറികൾ ക്രെയിൻ ഉപയോഗിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നു
ചാല
മണക്കാട് ആറ്റുകാൽ പ്രദേശത്ത് അനധികൃതമായി വയൽ നികത്തിയ ടിപ്പർ ലോറികൾ പിടികൂടി. ആറ്റുകാൽ അമ്പലത്തിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വയലാണ് നിയമവിരുദ്ധമായി നികത്തുന്നത്. ചെറിയ മഴയിലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്തെ വയൽ നികത്തലിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനും കർഷകസംഘവും പ്രതിഷേധിച്ചിരുന്നു. വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്താണ് വീണ്ടും വയല്‍ നികത്തുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ലോറികൾ ഉപേക്ഷിച്ച് ഓടി. തുടര്‍ന്ന് ലോറികൾ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കേസെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഇൻഷുറൻസും പെർമിറ്റും ഇല്ലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് ലോറികളാണ് പൊലീസ് പിടികൂടിയത്.








0 comments