ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ചെമ്പതാക ഉയർന്നു

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെറുവത്തൂർ കെ പി വത്സലൻ നഗറിൽ സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Aug 12, 2026, 03:00 AM | 2 min read

ചെറുവത്തൂർ കർഷകപോരാട്ടങ്ങളുടെയും സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെയും പ്രോജ്വല സ്‌മരണയിൽ ചെറുവത്തൂരിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന് ചെമ്പതാക ഉയർന്നു. കയ്യൂർ, ചീമേനി രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നും തിമിരി ടി കെ സി സ്‌മാരക മന്ദിരം, ചെറുവത്തൂർ വി വി നഗർ സ്‌തൂപം എന്നിവിടങ്ങളിൽനിന്ന്‌ കൊടിമര, പതാക ജാഥകൾ അത്‌ലറ്റുകളുടെയും നൂറുകണക്കിനാളുകളുടെയും അകന്പടിയിൽ വൈകിട്ടോടെ പൊതുസമ്മേളന നഗരിയിൽ എത്തിയതോടെയാണ്‌ സമ്മേളന നഗരിയിൽ പതാക ഉയർന്നത്‌. പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ശാന്തക്ക്‌ കൈമാറി. കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. എം രാജീവൻ, കെ പി ജനാർദനൻ, ഗോവിന്ദ വാര്യർ, പി ബി ഷീബ എന്നിവർ സംസാരിച്ചു. പി ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം ചീമേനി രക്തസാക്ഷി മന്ദിരത്തിൽനിന്നും ജില്ലാ സെക്രട്ടറി പി ജനാർദനൻ ജില്ല ജോയിന്റ്‌ സെക്രട്ടറി കെ പി രാമചന്ദ്രന്‌ കൈമാറി. എം കെ നളിനാക്ഷൻ അധ്യക്ഷനായി. മാധവൻ മണിയറ, കെ വി ഗംഗാധരൻ, കെ ബാലകൃഷ്‌ണൻ, ടി പി കുഞ്ഞബ്‌ദുള്ള, കെ സുധാകരൻ എന്നിവർ സംസാരിച്ചു. പി പി സുരേഷ്‌ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചെറുവത്തൂർ വി വി സ്‌മാരക സ്‌തൂപത്തിൽനിന്നും സംസ്ഥാന കമ്മിറ്റിയംഗം പി ആർ ചാക്കോ ജില്ല കമ്മിറ്റിയംഗം കെ രമണിക്ക്‌ കൈമാറി. കെ കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, കെ ബാലകൃഷ്‌ണൻ, ടി പി കുഞ്ഞബ്‌ദുള്ള, മാധവൻ മണിയറ എന്നിവർ സംസാരിച്ചു. വീരമണി ചെറുവത്തൂർ സ്വാഗതം പറഞ്ഞു. കൊടിമരം തിമിരി ടി കെ സി സ്‌മാരകത്തിൽനിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്‌ റാഫിക്ക്‌ കൈമാറി. വി വി തമ്പാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, കെ മണികണ്ഠൻ, കെ വി ഗംഗാധര വാര്യർ, സി ടി ശ്രീതലത, എം പി വി ജാനകി, വി മുകുന്ദൻ, എം വി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ടി ബാബു സ്വാഗതം പറഞ്ഞു. കൊടിമര പതാക ജാഥകൾ അത്‌ലറ്റുകളുടെ റിലേ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തി. സംഘാടക സമിതിക്കുവേണ്ടി ടി പി കുഞ്ഞബ്‌ദുള്ള, കെ വി ഗംഗാദരവാര്യർ, സി കുഞ്ഞിക്കൃഷ്‌ണൻ, കെ കണ്ണൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന്‌ പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ പതാക ഉയർത്തി. പ്രതിനിധി സമ്മേളന നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ ബുധൻ രാവിലെ എട്ടിന്‌ കാലിക്കടവ്‌ സി കൃഷ്‌ണൻനായർ സ്‌മാരകത്തിൽനിന്നും എം വി കോമൻ നമ്പ്യാർ ജില്ല എക്‌സിക്യുട്ടീവംഗം ടി വി കുഞ്ഞിക്കൃഷ്‌ണന്‌ കൈമാറും. തിമിരി ബാങ്ക്‌ ഓഡിറ്റോറിയത്തിലെ പി പത്മനാഭൻ മാസ്‌റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എസ്‌ കെ പ്രീജ ഉദ്‌ഘാടനംചെയ്യും. വ്യാഴം വൈകിട്ട്‌ നാലിന്‌ കെ പി വത്സലൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home