ad
Deshabhimani

ടി കെ ഗംഗാധരനെ അനുസ്മരിച്ചു

ടി കെ ഗംഗാധരൻ രക്തസാക്ഷി അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം 
എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 12, 2026, 03:00 AM | 1 min read

കൊടക്കാട് ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ പുത്തിലോട്ടെ ടി കെ ഗംഗാധരന്റെ രക്തസാക്ഷിദിനം ആചരിച്ചു. അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. കൊടക്കാട് നോർത്ത് ലോക്കൽ സെക്രട്ടറി ഇ കൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ കമ്മിറ്റിയംഗം ഇ കുഞ്ഞിരാമൻ, ഏരിയ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, പി പി സുകുമാരൻ, പി പി പ്രസന്നകുമാരി, പി പി അനിൽകുമാർ, സി മാധവൻ, കെ പ്രഭാകരൻ, പി സുധാകരൻ, കെ മോഹനൻ, കെ വി യദു എന്നിവർ സംസാരിച്ചു. പി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. രാവിലെ രക്തസാക്ഷി കുടീരത്തിൽ പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തി. കാലിക്കടവ് കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home