ad
Deshabhimani

ഏലൂർ പാടത്ത് വീണ്ടും വിത്തിട്ടു

eloor

ഏലൂർ വടക്കുഭാഗം പാടത്ത് നെൽക്കൃഷിക്ക് വിത്തിടുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 02:29 AM | 1 min read

കളമശേരി


ഏലൂർ വടക്കുഭാഗത്ത് വീണ്ടും നെൽക്കൃഷിക്കായി വിത്തിട്ടു. 25 വർഷം തരിശായിരുന്ന പാടത്ത് കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടത്തിയ കൃഷി വലിയ വിജയമായിരുന്നു. മുതിർന്ന കർഷകൻ രാമകൃഷ്ണന്റെ പേരക്കുട്ടി രണ്ട് വയസ്സുള്ള സൃക്ഷിഗ അതുൽരാജിനെക്കൊണ്ട്‌ വിത്തിട്ടായിരുന്നു തുടക്കം. 20 ഏക്കറിലെ നെൽക്കൃഷിക്ക്, 120 ദിവസംകൊണ്ട് മൂപ്പെത്തുന്ന ‘ഉമ' വിത്താണ് വിതച്ചത്.


നഗരസഭാ ചെയർപേഴ്‌സൺ ലൈജി സജീവൻ, കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്, പി ടി ഷാജി, സുനീർ കുറ്റിമാക്കൽ, എ ജെ ഫ്രാൻസിസ്, എം എ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home