ad
Deshabhimani

പൈപ്പുകളിൽ മലിനജലം; 
കുടിവെള്ളത്തിന്‌ നെട്ടോട്ടം

Dringing Water

ആലങ്ങാട് പഞ്ചായത്തിലെ വീടുകളിൽ ലഭിക്കുന്ന മഞ്ഞ നിറത്തിലുള്ള മലിനജലം

വെബ് ഡെസ്ക്

Published on Jun 18, 2026, 02:23 AM | 1 min read

ആലങ്ങാട്


​ശുദ്ധജല വിതരണത്തിൽ ജല അതോറിറ്റിയുടെ അനാസ്ഥമൂലം ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും കുടിവെള്ളം ലഭിക്കാതെ ദുരിതത്തിൽ.


ജല അതോറിറ്റിയുടെ പൈപ്പുകളിലൂടെ എത്തുന്നത് മഞ്ഞനിറത്തിൽ അഴുക്കുകലർന്ന വെള്ളമാണ്. വരാപ്പുഴ പഞ്ചായത്തിലും സമാന പ്രതിസന്ധിയുണ്ട്‌. പ്രശ്നം എന്തെന്ന് കണ്ടെത്തി പരിഹരിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. മുപ്പത്തടം ജല ശുദ്ധീകരണ പ്ലാന്റിലുണ്ടായ പ്രശ്നമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, രണ്ടാഴ്ചയിലേറെയായി പ്രതിസന്ധി തുടരുന്നത് ജനങ്ങളെ വലച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു. ​


ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോളിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുപ്പത്തടം ജല അതോറിറ്റി അസിസ്റ്റന്റ്‌ എൻജിനിയറുമായി ചർച്ച നടത്തി. വെള്ളം സാമ്പിൾ പരിശോധനയ്ക്കായി കൊടുത്തിരിക്കുകയാണെന്നും വ്യാഴം ഉച്ചയ്ക്കുമുമ്പായി പരിശോധനാഫലം ലഭിക്കുമെന്നും അസിസ്റ്റന്റ്‌ എൻജിനിയർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home