പുസ്‌തകചർച്ച നടത്തി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പുസ്തകചർച്ചയിൽ പി ജയരാജൻ സംസാരിക്കുന്നു
തൃപ്പൂണിത്തുറ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പുസ്തകചർച്ചയും നാലാംപതിപ്പിന്റെ പ്രകാശിപ്പിക്കലും സംഘടിപ്പിച്ചു.
സി വി ഔസേഫ് പഠനകേന്ദ്രം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജന് നൽകി നാലാംപതിപ്പ് പ്രകാശിപ്പിച്ചു.
പഠനകേന്ദ്രം പ്രസിഡന്റ് പി വാസുദേവൻ അധ്യക്ഷനായി. പി ജയരാജൻ, ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, അഡ്വ. എസ് മധുസൂദനൻ, കെ ടി അഖിൽദാസ് എന്നിവർ സംസാരിച്ചു.










0 comments