സിഐടിയു മാർച്ച് നടത്തി

ചാത്തന്നൂർ
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് സിഐടിയു ചാത്തന്നൂർ ഏരിയ കോ– -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവൻ ഉദ്‌ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ഡി സുരേഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി വി സത്യൻ, എ സഫർഖയാൽ, എസ് ശ്രീലാൽ, വി ഗണേശ്, കെ എസ് ബിനു, കെ പി കുറുപ്പ്, എ സുന്ദരേശൻ, ജെ പ്രദീപ്, എൻ ശശി, ടി ദിജു, വി അശോകൻപിള്ള, ജെ യാക്കൂബ്, ബി അശോക് കുമാർ എന്നിവർ സംസാരിച്ചു.










0 comments