print edition 'ഹാലണ്ട് ഹണ്ട്'

എർലിങ് ഹാലണ്ട്
ബോസ്‌റ്റൺ: എർലിങ് ഹാലണ്ട് ഗോൾവേട്ട തുടങ്ങി. മുന്നേറ്റക്കാരന്റെ ഇരട്ട പ്രഹരത്തിൽ നോർവെ 4–1ന് ഇറാഖിനെ തരിപ്പണമാക്കി. ലിയോ ഒസ്‌തിഗാർദും ലക്ഷ്യം കണ്ടു.
അയ്‌മേൻ ഹുസൈനാണ് ഇറാഖിനായി വലകുലുക്കിയത്. എന്നാൽ ഇൗ മുന്നേറ്റക്കാരന്റെ പരിക്കുസമയത്തെ പിഴവുഗോൾ നോർവെയുടെ ലീഡുയർത്തി. ലോകകപ്പിലെ കറുത്ത കുതിരകളെന്ന വിശേഷണമുള്ള നോർവെ മത്സരത്തിലുടനീളം ആധിപത്യം പുലർത്തി.
ഇരുപത്തെട്ട് വർഷത്തെ മടങ്ങിവരവ് നോർവെ ശരിക്കും ആഘോഷമാക്കി. ഹാലണ്ടിലൂടെ മുന്നിലെത്തിയ യൂറോപ്യൻ ടീമിനെ അയ്‌മേനിലൂടെ ഇറാഖ് തളച്ചു. എന്നാൽ പിന്നീട് ഒരവസരവും നോർവെ എതിരാളിക്ക് നൽകിയില്ല.
ഇടവേളയ്‌ക്ക് മുമ്പ് ഹാലണ്ട് മുന്നിലെത്തിച്ചു. ദേശീയ കുപ്പായത്തിൽ അവസാന 11 കളിയിലും ഇരുപത്തഞ്ചുകാരന് ഗോളുണ്ട്. ആകെ 51 കളിയിൽ 57 ഗോൾ. രണ്ടാംപകുതിയിലായിരുന്നു മറ്റ് രണ്ട് ഗോളും.









0 comments