ad
Deshabhimani

കർഷകരെ ആദരിച്ചു

കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചപ്പോൾ

കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 04, 2026, 12:59 AM | 1 min read

കൊടുങ്ങല്ലൂർ

കേരള കർഷകസംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ച എസ് എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി ഐ സജിത ഉദ്‌ഘാടനം ചെയ്തു. മികച്ച സമ്മിശ്ര കർഷകൻ, ക്ഷീരകർഷകൻ, മത്സ്യ കർഷകൻ, കേരകർഷകൻ, പച്ചക്കറി കർഷകൻ തുടങ്ങിയവരെയാണ് ആദരിച്ചത്. ഏരിയ പ്രസിഡന്റ്‌ കെ കെ അബീദലി അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രമേഷ് ബാബു, ഏരിയ സെക്രട്ടറി എം എസ് മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷീബ മുരളി, വേണു തച്ചുംപുറത്ത്, ബിന്ദു മോഹൻലാൽ, എം കെ സിദ്ദിഖ്, കെ രഘുനാഥ്, പി എ നൗഷാദ്, കെ എ നൗഷാദ്, കെ എസ് ദിലീപ്, എ എസ് അജിതൻ, ഇ വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home