ad
Deshabhimani

അരിമ്പൂർ പരയ്ക്കാട് മിന്നൽച്ചുഴലി

പരയ്ക്കാട് ഭാഗത്ത് വീശിയ മിന്നൽ ചുഴലിയിൽ തൊഴുത്തിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ

പരയ്ക്കാട് ഭാഗത്ത് വീശിയ മിന്നൽ ചുഴലിയിൽ തൊഴുത്തിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ

വെബ് ഡെസ്ക്

Published on Jul 07, 2026, 12:39 AM | 1 min read

അരിമ്പൂർ

പഞ്ചായത്തിലെ പരയ്ക്കാട് ഭാഗത്ത് വീശിയ മിന്നൽച്ചുഴലിയിൽ നാശനഷ്ടം. കോൾ പ്പാടത്തിനോട് ചേർന്ന ഭാഗത്താണ് കാറ്റുവീശിയത്. കാറ്റിൽ രണ്ടിടത്ത് തേക്കു മരങ്ങൾ വീണു. 11 കെ വി വൈദ്യുതക്കമ്പിയും അഴിഞ്ഞു വീണു. ഞായറാഴ്ച രാത്രിയാണ് സംഭവം. കാവടി സമാജം ഓഫീസിനടുത്തുള്ള അരേശു പറമ്പിൽ ലീനയുടെ പശുത്തൊഴുത്തിന് മുകളിലേക്കാണ് വലിയ തേക്ക് മരം വീണത്. ഈ സമയം 4 പശുക്കൾ തൊഴുത്തിലുണ്ടായിരുന്നു. മേൽക്കൂര തകർന്നു. പശുക്കൾക്ക് പരിക്കില്ല. പകൽവീട് റോഡിൽ കൊള്ളന്നൂർ മാർട്ടിന്റെ സ്ഥലത്ത് ഇവന്റ്‌ മാനേജ്മെന്റ്‌ നടത്തുന്നവരുടെ സ്ഥാപനത്തിലേക്കാണ് സമീപത്തെ വ്യക്തിയുടെ പറമ്പിൽനിന്ന്‌ മരം വീണത്. ഇവിടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പരിസരത്ത് നിരവധി പേരുടെ വാഴകളും നശിച്ചു. തൃശൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി മരങ്ങൾ രാത്രിതന്നെ മുറിച്ചുമാറ്റി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിക്കമ്പികൾ മാറ്റിക്കെട്ടിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home