ad
Deshabhimani

print edition വാങ്‌ചുക്കിന്റെ നിരാഹാരസമരം 
10–ാം ദിവസം

Sonam Wangchuk.jpg

അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ടും 
ബികെഎംയു ജനറൽ സെക്രട്ടറി ഗുൽസാർ സിങ്‌ ഗോറിയയും 
സോനം വാങ്‌ചുക്കിനെ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 07, 2026, 01:32 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സോനം വാങ്‌ചുക്കിന്റെയും വിദ്യാർഥികളുടെയും നിരാഹാരസമരം 10–ാം ദിനത്തിൽ. കോക്രോച്ച്‌ ജനതാ പാർടിയുടെ അനിശ്ചിതകാല സമരത്തോടൊപ്പമാണ്‌, ലഡാക്ക് അവകാശ പ്രക്ഷോഭകനും പരിസ്ഥിതിവാദിയുമായ സോനം വാങ്‌ചുക്കും നിരാഹരമിരിക്കുന്നത്‌.


പത്തുദിവസത്തിനിടെ വാങ്‌ചുക്കിന്റെ ശരീരഭാരം ഏഴ്‌ കിലോയോളം കുറഞ്ഞു. സിജെപി അനിശ്ചിതകാല സമരം 17 ദിവസം പിന്നിട്ടു.

ഡൽഹി പൊലീസ്‌ സമരത്തെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുന്നു. ഞായർ രാത്രി ജന്തർമന്തറിലെ വനിതാ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പൊലീസ്‌ സമ്മതമില്ലാതെ എടുത്തതോടെ വാക്കുതർക്കമുണ്ടായി.


സിജെപി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌ സോനം വാങ്‌ചുക്കിനെയും വിദ്യാർഥികളെയും സന്ദർശിച്ചു. ബികെഎംയു ജനറൽ സെക്രട്ടറി ഗുൽസാർ സിങ്‌ ഗോറിയയും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home