ad
Deshabhimani

കൂട്ടപ്പിരിച്ചുവിടൽ: അടിയന്തര ഇടപെടൽ ആവശ്യപ്പെടും– റിയാസ്

വെസ്റ്റ്ഹിൽ കോറോ ഹെൽത്തിൽ സമരം നടത്തുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ എത്തിയപ്പോൾ

വെസ്റ്റ്ഹിൽ കോറോ ഹെൽത്തിൽ സമരം നടത്തുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 07, 2026, 02:22 AM | 1 min read

കോഴിക്കോട്‌ അമേരിക്കൻ കമ്പനി കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടപെട്ട്‌ പി എ മുഹമ്മദ് റിയാസ് എംഎൽഎ. കമ്പനിയിലെത്തി ജീവനക്കാരെ കണ്ട എംഎൽഎ അടിയന്തര ഇടപെടൽ നടത്താൻ ആവശ്യപ്പെടുമെന്നും ഉറപ്പുനൽകി. പ്രതിപക്ഷനേതാവ്‌ പിണറായി വിജയനോട്‌ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയോടും തൊഴിൽ മന്ത്രിയോടും സംസാരിച്ച്‌, കമ്പനി തൊഴിൽനിയമം ലംഘിച്ചുവെന്നത്‌ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു. ജീവനക്കാർക്ക് പൂർണപിന്തുണയും പ്രഖ്യാപിച്ചു. വെസ്റ്റ്ഹിൽ ചുങ്കത്ത്‌ പ്രവർത്തിച്ചിരുന്ന കോറോ ഹെൽത്തിന്റെ ഓഫീസിലെ മുന്നൂറിലേറെ ജീവനക്കാരെ വെള്ളിയാഴ്‌ചയാണ്‌ പിരിച്ചുവിട്ടത്‌. കോഴിക്കോട്, കൊച്ചി ഓഫീസുകളിലെ തൊള്ളായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് അറിയിപ്പൊന്നുമില്ലാതെ ജോലി അവസാനിപ്പിക്കാനും റിലീവിങ് ലെറ്റർ വാങ്ങി തിരിച്ചറിയൽ കാർഡുകൾ മടക്കിനൽകാനും ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ അസി. ലേബർ കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്‌. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎയ്ക്കും കൈമാറും. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ, കോഴിക്കോട്‌ നോർത്ത്‌ ഏരിയ സെക്രട്ടറി കെ രതീഷ്‌, സിഐടിയു ജില്ലാ സെക്രട്ടറിമാരായ എം ഗിരീഷ്‌, വി കെ മോഹൻദാസ്‌, വൈസ്‌ പ്രസിഡന്റ്‌ ടി വിശ്വനാഥ്‌, കെ പി മനോജ്‌, എം കെ മഹേഷ്‌ എന്നിവരും റിയാസിനൊപ്പം ജീവനക്കാരെ കണ്ട്‌ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home