print edition ബെവ്‌കോ പിടിക്കാൻ തമ്മിലടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ നിയന്ത്രണം കൈപ്പിടിയിലാക്കാൻ കോൺഗ്രസ് അനുകൂല സംഘടനകൾ ചേരിതിരിഞ്ഞ് തമ്മിലടി. ഐഎൻടിയുസിൽ അഫിലിയേറ്റുചെയ്‌ത ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ, ബിവറേജസ് കോർപറേഷൻ സ്‌റ്റാഫ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ തമ്മിലാണ് മത്സരം.
ബെവ്‌കോയിലെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളിലും കൂടുതൽ ഇടപെടലിന് അവസരം നേടിയെടുക്കുന്നതിനാണ് ഇരുസംഘടനകളും ശ്രമിക്കുന്നത്. എംപ്ലോയീസ് അസോസിയേഷനാണ് കൂട്ടത്തിൽ ശക്തർ.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സജീവമല്ലാതിരുന്ന സ്‌റ്റാഫ് ഓർഗനൈസേഷൻ ഭരണംകിട്ടിയതോടെ വീണ്ടും തലപൊക്കി. വിവിധ കോൺഗ്രസ് നേതാക്കളുടെ അടുപ്പക്കാരായ സംഘടനാ നേതാക്കളുമായി ഐഎൻടിയുസി സംസ്ഥാന നേതൃത്വം സമവായമുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.
യുഡിഎഫിന് മുന്പ് ഭരണമുണ്ടായിരുന്നപ്പോൾ എക്‌സൈസ് വകുപ്പിലെ നിയമനം, സ്ഥലംമാറ്റം, ഡെപ്യൂട്ടേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത് ഇൗ സംഘടനാ നേതാക്കളാണ്. പണപ്പിരിവ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്നും ഉയർന്നിരുന്നു.











0 comments