ad
Deshabhimani

ഭൂമി തരം മാറ്റൽ

അപേക്ഷ ആർഡിഒ നിരസിച്ചാൽ കലക്ടർക്ക് അപ്പീൽ നൽകാം

വെബ് ഡെസ്ക്

Published on Feb 14, 2026, 12:41 AM | 1 min read

​തൃശൂർ

ഭൂമിതരംമാറ്റം അപേക്ഷ ആർഡിഒ നിരസിച്ചാല്‍ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം കലക്ടർക്ക് അപ്പീൽ നൽകാമെന്ന് ഇരിങ്ങാലക്കുട ആർഡിഒ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമാണ് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കേണ്ടത്. മുകുന്ദപുരം പടിയൂർ സ്വദേശി തന്റെ 8.09 ആർ ഭൂമി തരം മാറ്റണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ആർഡിഒ തീർപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ പരാതിയിൽ കമീഷൻ അംഗം വി ഗീതയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പടിയൂർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് തരം മാറ്റൽ അപേക്ഷ നിരസിച്ചതെന്ന് ആർഡിഒ റിപ്പോർട്ടിൽ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നൽകിയിട്ടുണ്ട്. ഉത്തരവ് പുനഃപരിശോധിക്കേണ്ടത് കലക്ടറാണെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരനായ വി കെ ദാമോദരൻ സിറ്റിങ്ങിന് എത്താത്തതിനാല്‍ പരാതി തീർപ്പാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home