Deshabhimani

ചാലക്കുടി ഉപജില്ലാ കലോത്സവം സമാപിച്ചു

ചാലക്കുടി വിദ്യഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി വിദ്യഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:43 AM | 1 min read


ചാലക്കുടി

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടന്ന ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് മാടോന അധ്യക്ഷനായി. ഉപജില്ലാ ഓഫീസര്‍ ടി എം ജയന്തി, സ്‌കൂള്‍ മാനേജര്‍ ഫാ. ലിജു പോള്‍ പറമ്പത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍, യുപി വിഭാഗത്തില്‍ കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂള്‍ എന്നിവര്‍ ജേതാക്കളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home