ഐഎഫ്എഫ്ടി

20–-ാമത് അന്താരാഷ്ട്ര 
ചലച്ചിത്രോത്സവത്തിന്‌ തുടക്കമായി

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:36 AM | 2 min read

തൃശൂര്‍

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്ടി) തൃശൂരില്‍ തുടക്കം. മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ അധ്യക്ഷനായി. കെ പി പ്രസാദ് സംവിധാനംചെയ്ത ശേഷിപ്പുകളാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. മലയാളം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ നിറഞ്ഞ സദസ്സായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് സിനിമ. വൈവിധ്യവും ചെറുത്തുനില്‍പ്പും എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ചലച്ചിത്രമേള‍യില്‍ 52 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 11 സിനിമകളുടെ സംവിധായകര്‍ വനിതകളാണ്. 26 നവാഗതരുടെ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. തൃശൂരിലെ കൈരളി– ശ്രീ, രവികൃഷ്ണ തിയറ്ററുകളിലാണ് പ്രദര്‍ശനം. ഷാജി എന്‍ കരുണിന് ആദരമര്‍പ്പിച്ചാണ് മേള. ഏഷ്യന്‍, ഇന്ത്യന്‍, മലയാളം വിഭാഗങ്ങളിൽ നവാഗത സംവിധായകരുടെ മികച്ച സിനിമകള്‍ക്കും മികച്ചനവാഗത സംവിധായകനും പുരസ്കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ഷാജി എന്‍ കരുണ്‍ ഫിലിം അവാര്‍ഡ്, അരുണാ വാസുദേവ് ഫിലിം അവാര്‍ഡ് (ഏഷ്യന്‍ വിഭാഗം), കെ രവീന്ദ്രന്‍ നായര്‍ ഫിലിം അവാര്‍ഡ് (മലയാളം വിഭാഗം), ഡോ.രോതീയ മച്ചിങ്ങല്‍ ഫിലിം അവാര്‍ഡ് (ഇന്ത്യന്‍ വിഭാഗം) എന്നിവയാണ്‌ നൽകുന്നത്‌. ഇന്ത്യയിലെ മികച്ച ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്/ സൊസൈറ്റിക്ക് ചെലവൂര്‍ വേണു ഫിലിം അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്രോത്സവ ഭാഗമായി ചിത്രകാരന്‍ ജോഷ്വ ക്യൂറേറ്റ് ചെയ്യുന്ന പെയിന്റിങ്ങുകളുടെയും ഫോട്ടോഗ്രാഫുകളുടെയും പ്രദര്‍ശനം കൈരളി– ശ്രീ തിയറ്റര്‍ കോംപ്ലക്സില്‍ ആരംഭിച്ചു. ചിത്രാംഗന ഫിലിം സൊസൈറ്റി, നന്മ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, വടക്കാഞ്ചേരി ഫിലിം സൊസൈറ്റി, ദര്‍ശന ഫിലിം സൊസൈറ്റി, പെരിഞ്ഞനം ഫിലിം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഉദ്‌ഘാടന യോഗത്തിൽ മേയർ എം കെ വർഗീസ് മുഖ്യാതിഥിയായി. സംവിധായകരായ ഡോ. ബിജു ദാമോദരൻ, പ്രിയനന്ദനൻ, ചെറിയാൻ ജോസഫ്, ഡോ. ഗോപിനാഥൻ, ചിത്രാംഗന ഫിലിം സൊസൈറ്റി പ്രസിഡന്റ് കുസുമം ജോസഫ്, നടൻ സുനിൽ സുഖദ, ടി വി ബാലകൃഷ്ണൻ, ഡോ. കെ രാജേഷ്, യു രാധാകൃഷ്ണൻ, ആർട്ടിസ്റ്റ് ജോഷ്വാ, ഗോപീകൃഷ്ണൻ, ടി ജി അജിത തുടങ്ങിയവർ സംസാരിച്ചു. ​ഇന്നത്തെ സിനിമ ശ്രീ തിയറ്റര്‍‌ രാവിലെ 9.30: ദി ബോയ് ഹു ഡ്രംറ്റ്‌ ഇലക്ട്രിസിറ്റി പകല്‍ 11.30: ഗേള്‍ ഫ്രണ്ട്സ് പകല്‍ രണ്ട്: മെമ്മറീസ് ഓഫ് ബേണിങ് വൈകിട്ട്‌ നാല്: പ്യൂപ്പ രവികൃഷ്ണ തിയറ്റര്‍ രാവിലെ പത്ത്: അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച് പകല്‍ 12: ടോയ്‌ലറ്റ്, പരികര്‍മ, ദി പ്ലേസ് വണ്‍സ് നോണ്‍ ആസ് എര്‍ത്ത് ​



Tags
deshabhimani section

Related News

View More
0 comments
Sort by

Home