ഭിന്നശേഷി കുട്ടികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ നൂതന പരിശീലനം

ഭിന്നശേഷി കുട്ടികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകുന്ന നൂതന പരിശീലനം
വലപ്പാട്
ദർശന സർവീസ് സൊസൈറ്റിയുടെ കീഴിൽ പരിശീലനം നേടിയ ഭിന്നശേഷിക്കാരായ 15 കുട്ടികൾക്ക് സംസ്ഥാനതല നീന്തൽ മത്സരത്തിന് മുന്നോടിയായി 10 ദിവസത്തെ തീവ്ര പരിശീലനം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം സ്വിമ്മിങ് അക്കാദമിയിലാണ് പരിശീലനം. അമേരിക്കൻ സ്വിമ്മിങ് കോച്ച്സ് അസോസിയേഷൻ അംഗവും ലെവൽ വൺ കോച്ചുമായ എസ് ശരത് കുമാർ ആണ് പരിശീലനം നൽകുന്നത്. ഈ പരിപാടിയുടെ പദ്ധതി സമർപ്പണം മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് നിർവഹിച്ചു. തുടർന്ന് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.









0 comments