വിദ്യാലയങ്ങളിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ കയ്പമംഗലത്ത് യോഗം

കയ്പമംഗലത്ത് നടന്ന യോഗത്തിൽ ഇ ടി ടൈസൺ എംഎൽഎ സംസാരിക്കുന്നു
കയ്പമംഗലം
വിദ്യാലയങ്ങളിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കയ്പമംഗലത്ത് യോഗം ചേർന്നു. നിയോജക മണ്ഡലത്തിലെ പെരിഞ്ഞനം സബ് ഡിവിഷന് കീഴിലുള്ള എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന സ്കൂൾ, അങ്കണവാടി, മദ്രസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും കയ്പമംഗലം, പെരിഞ്ഞനം, മതിലകം ഇലക്ട്രിക്കൽ സെക്ഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ടുള്ള അപാകം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. ഇ ടി ടൈസൺ എംഎൽഎ യോഗത്തിൽ അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, പെരിഞ്ഞനം ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ സി അഭീഷ്കുമാ തുടങ്ങിയവർ പങ്കെടുത്തു.









0 comments