കുണ്ടുംകുഴിയും: റോഡ് യാത്ര ദുഷ്‌കരം

മണലൂർ കമ്പനി പടിക്ക് സമീപം ഏനാമാക്കൽ റോഡിലെ അപകടകരമായ കുഴി
മണലൂർ
മണലൂർ കമ്പനിപ്പടി സ്റ്റോപ്പ് മുതൽ ഏനാമാക്കൽ നെഹ്‌റു പാർക്ക് വരെയുള്ള റോഡിൽ അപകടകരമായ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമാകുന്നു. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള റോഡ് മാസങ്ങളായി തകർന്നുകിടന്നിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ വകുപ്പ് തയ്യാറായിട്ടില്ല. ഫണ്ടില്ലെന്നതാണ് കാരണമായി പറയുന്നത്. ഏറെ തിരക്കുള്ള പാവറട്ടി–കാഞ്ഞാണി പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ള 800 മീറ്റർ മാത്രം ദൂരമുള്ള ഈ ഭാഗത്തെ കുണ്ടുംകുഴിയും നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.










0 comments