ശ്രദ്ധേയമായി സംസ്ഥാന വനിതാ നാടകോത്സവം

വനിതാ സാഹിതി നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തിയറ്ററിൽ സംഘടിപ്പിച്ച സംസ്ഥാന വനിതാ നാടകോത്സവത്തിൽ ഫാക്കൽറ്റി ക്യാമ്പസ് തിയറ്റർ വെള്ളാനിക്കര അവതരിപ്പിച്ച ‘നീരനാഗിൻ’ നാടകത്തിൽ നിന്ന്
തൃശൂർ
പെണ്ണരങ്ങിന്റെ കരുത്തും അനുഭവ വൈവിധ്യങ്ങളും സംഗമിച്ച് സംസ്ഥാന വനിതാ നാടകോത്സവം. വനിതാസാഹിതി സംസ്ഥാന നാടകസംഘത്തിന്റെ നേതൃത്വത്തിലാണ് ഞായറാഴ്‌ച തൃശൂർ റീജണൽ തിയറ്ററിൽ നാടകോത്സവം സംഘടിപ്പിച്ചത്. ശ്രീജ ആറങ്ങോട്ടുകര ഉദ്‌ഘാടനം ചെയ്‌തു. ഡെയ്‌സി മഠത്തിശേരി അധ്യക്ഷയായി. മികച്ച രചനയ്‌ക്കുള്ള കാവുംകര ഭാർഗവീ പുരസ്കാരം ജിഷ അഭിനയയ്ക്കും ഏകപാത്ര അഭിനയത്തിനുള്ള ശാന്താദേവി പുരസ്കാരം അംബിക വേലായുധനും ശ്രീജ ആറങ്ങോട്ടുകര സമ്മാനിച്ചു. ജിഷ അഭിനയക്കുവേണ്ടി അച്ഛൻ ജയൻ ചെത്തല്ലൂർ പുരസ്‌കാരം സ്വീകരിച്ചു. ഉദ്‌ഘാടനച്ചടങ്ങിൽ വി എസ് ബിന്ദു, രവിത ഹരിദാസ്, ഡോ. ഡി ഷീല, കെ സന്ധ്യ, രാവുണ്ണി, അശോകൻ ചരുവിൽ, ശശിധരൻ നടുവിൽ, അംബിക വേലായുധൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്‌ഘാടനം ചെയ്‌തു. വി സീതമ്മാൾ അധ്യക്ഷയായി. മഞ്‌ജുള അരുണൻ, ഡോ. കെ ആർ ബീന, ഡോ. കെ ജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഒന്പത് ഏകപാത്ര നാടകവും നാല് ലഘു നാടകവും അരങ്ങേറി. ഉടലുകൾക്ക് തീ പിടിക്കുമ്പോൾ ( അഞ്‌ജലി ആരവ്, കളമശേരി), ചോരക്കുഞ്ഞിനെ കൊന്ന മേരി ഫെറാർ ( സുജാത ജനനേത്രിയും സംഘവും തൃശൂർ), കുട്ട്യേടത്തി (നിഷ പന്താവൂർ), ഭ്രൂണസിംഫണി ( ഷെൈറ പി മാധവം, കോഴിക്കോട് ), അഗ്നിനക്ഷത്രം ( ഡോ. ഡി ഷീലയും സംഘവും, പുലരി തിയറ്റേഴ്‌സ് തൃശൂർ), പെൺപെരുമ ( അംബിക വേലായുധനും സംഘവും, തിരുവനന്തപുരം), പ്രണയമർമരം ( ഡോ. പി സി ഏലിയാമ്മ, പാലക്കാട്), പാപത്തറ ( ലത മോഹൻ, പാലക്കാട്), അന്യവൽക്കരണം ( അപർണ ലക്ഷ്‌മണൻ, പറവൂർ), ഓർമച്ചെപ്പ് ( ലതിക ഷാജി, ആലപ്പുഴ), പുടവശാസ്‌ത്രം ( പി വി പത്മലത, മലപ്പുറം), നാണിത്തള്ളയുടെ ലോകം ( സിന്ധു ഉല്ലാസ്, എറണാകുളം), നീരനാഗിൻ (സിഒഎ കാന്പസ് തിയറ്റർ, വെള്ളാനിക്കര), സ്‌ക്രിപ്‌റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫരീദ ( അഭിനയ കലാസമിതി തൃശൂർ) എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.










0 comments