മേരി മെല്‍ഡോവയ്ക്ക് അരങ്ങേറ്റം

പാരീസ് യുവതി മേരി മെല്‍ഡോവ ചെറുതുരുത്തി കഥകളി സ്‌കൂളില്‍ കഥകളിയിൽ അരങ്ങേറ്റം കുറിക്കുന്നു
ചെറുതുരുത്തി
പാരീസ് യുവതി മേരി മല്‍ഡോവ ചെറുതുരുത്തി കഥകളി സ്‌കൂളില്‍ കഥകളി അരങ്ങേറ്റം കുറിച്ചു. ജന്മനാട്ടില്‍ പാപ്പറ്റ് തിയറ്ററില്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചു വരുന്ന മേരി രണ്ടുമാസം മുന്പാണ് തന്റെ പഠനഗവേഷണങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്നത്. കേരളത്തിന്റെ തനതുകലയായ കഥകളിയെ കുറിച്ചറിയുന്നതും അങ്ങനെയാണ്. കഥകളിസ്‌കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടാണ് ചെറുതുരുത്തിയില്‍ കഥകളിയെകുറിച്ച് നേരിട്ടറിയാനും പഠനത്തിനുമായി എത്തിയത്. കഥകളി സ്‌കൂള്‍ അധ്യാപകനായ കലാമണ്ഡലം അരവിന്ദാണ് ഗുരു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മേരി കഥകളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പുറപ്പാടിന്റെ ആദ്യഭാഗമാണ് അരങ്ങേറ്റത്തില്‍ അവതരിപ്പിച്ചത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കലാപഠനസ്ഥാപനമായ കഥകളി സ്‌കൂളില്‍ ഇതിനു മുന്പും തദ്ദേശിയരും വിദേശിയരുമായ നിരവധി കലാകാരന്മാര്‍ കഥകളി പരിശീലിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിഖ് വംശജനായ യുവാവിന്റെ കഥകളി അരങ്ങേറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു.










0 comments