ad
Deshabhimani

എലിപ്പനി, ഡെങ്കി:
 മൂന്നുമരണംകൂടി

Rabies
വെബ് ഡെസ്ക്

Published on Aug 21, 2026, 01:47 AM | 1 min read

കൊച്ചി


ഓണക്കാലത്തും സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി പ്രതിരോധം പാളിയതോടെ മൂന്നുമരണംകൂടി. ആഗസ്‌ത്‌ 15, 16 തീയതികളിലായി എലിപ്പനി മരണവും രണ്ട് ഡെങ്കിപ്പനി മരണവുമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.


പിഴല സ്വദേശിയായ അമ്പത്തിയഞ്ചുകാരിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കി ബാധിച്ച് പാടിവട്ടത്ത് അറുപത്തിയെട്ടുകാരനും എഴുപത്തിയാറുകാരിയും മരിച്ചു. ഇതോടെ ജില്ലയില്‍ ആഗസ്‌തിലെ പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം പത്തായി.


മൂന്നുദിവസത്തിനിടെ ജില്ലയില്‍ 1572 പേര്‍ പനി ബാധിതരായി. 62 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 123 പേർ രോഗലക്ഷണവുമായി ചികിത്സയ്ക്കെത്തി. 9 പേര്‍ക്ക് എലിപ്പനിയും 13 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. 371 പേര്‍ക്ക് വയറിളക്കരോഗവും 121 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home