ഓണത്തിരക്കില്‍ നാട് കുരുക്ക് രൂക്ഷം

സ്വന്തംലേഖകൻ
Published on Aug 21, 2026, 02:30 AM | 1 min read
ആലപ്പുഴ
ഓണത്തിരക്കിലമര്‍ന്ന് നഗരം. ഒപ്പം ഗതാഗതക്കുരുക്കും രൂക്ഷം. പ്രധാന വസ്‍ത്രവ്യാപാരകേന്ദ്രമായ മുല്ലയ്‍ക്കൽ അടക്കം വലിയ തിരക്കാണ് നഗരത്തിലെങ്ങും. ജില്ലാ കോടതിപ്പാലം, പിച്ചു അയ്യർ ജങ്ഷൻ, ഇരുമ്പുപാലം, വഴിച്ചേരി, കല്ലുപാലം, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും കുരുക്കിലമര്‍ന്നു. ആവശ്യത്തിനു പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ റോഡരികിൽ വാഹനം നിര്‍ത്തിയിട്ടുപോകുന്നതും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ജില്ലാക്കോടതി പാലത്തിന്റെ നിർമാണം നടക്കുന്നതും നെഹ്‍റു ട്രോഫി വള്ളംകളി അടുത്തതോടെ അതിന്റെ തിരക്കും നഗരത്തിലുണ്ട്. ശനിയാഴ്‍ച നഗരത്തിൽ ഗതാഗതനിയന്ത്രണവുമുണ്ട്. വസ്‍ത്രവ്യാപാരസ്ഥാപനങ്ങളിൽ ഓണക്കോടികളെടുക്കാനുള്ള തിരക്കാണ്. സപ്ലൈകോ, കുടുംബശ്രീയുടെയുമടക്കം ഓണം ഫെയറുകള്‍ സജീവമായതും തിരക്ക് വർധിപ്പിച്ചു. ഓണമായതോടെ വഴിയോരക്കച്ചവടവും സജീവമായി. കളര്‍ഫുള്‍ ഷർട്ടിട്ടോണം മാവേലി, വര്‍ണപൂക്കളം, കഥകളി, തെയ്യം, ...ഓണം കളര്‍ഫുള്‍ ആക്കാൻ പ്രിന്റഡ് ഷർട്ടുകൾ വിപണിയിൽ തംരഗമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഈ വര്‍ണക്കുപ്പായങ്ങള്‍ വാങ്ങാനുള്ള തിരക്കാണ് കടകളിലെങ്ങും. സ്‍കൂള്‍, കോളേജുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങിയതോടെ ഇത്തരം ഷര്‍ട്ടുകള്‍ക്ക് ആവശ്യക്കാരേറി. ഓണാഘോഷങ്ങൾക്ക് ഒരേ ഡിസൈനിലുള്ള ഷർട്ടുകൾ തേടി നിരവധിപേരാണെത്തുന്നത്. 350 രൂപമുതലാണ് വില. വിലക്കയറ്റത്തിൽ വലഞ്ഞോണം ഉപ്പ് തൊട്ട് കര്‍പ്പൂരത്തിനുവരെ വിലകയറിയ ഓണമാണ് ഇക്കുറി. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലയും കുതിക്കുകയാണ്. വെളിച്ചെണ്ണ, നേന്ത്രക്കായ വില ഉയര്‍ന്നതിനാൽ ഉപ്പേരിക്കും പൊള്ളുന്ന വിലയാണ്. ഇത്തവണ കായ ഉപ്പേരിക്ക് 10 –15 ശതമാനം വരെ വില കൂടി. പൂക്കള മത്സരങ്ങള്‍ സജീവമായതോടെ ബന്ദി , വാടാമല്ലി, ജമന്തി ,റോസ് തുടങ്ങിയ മറുനാടൻ പൂക്കള്‍ക്കും പൊൻവിലയാണ്. പൂക്കള്‍ക്ക് നൂറ് രൂപയിലേറെ വില വര്‍ധന ഓരോ ഇനങ്ങള്‍ക്കുമുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. സദ്യ ഉണ്ണാനുള്ള തൂശനിലയ്ക്ക് ഒന്നിന് എട്ട് രൂപയായി.










0 comments