ad
Deshabhimani

അഡ്‌മിഷൻ ഓറിയന്റേഷൻ സെമിനാർ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ജില്ലാ സാക്ഷരതാ മിഷനും  സംഘടിപ്പിച്ച അഡ്‌മിഷൻ ഓറിയന്റേഷൻ 
സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 21, 2026, 03:00 AM | 1 min read

കാസർകോട്‌ ​ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ജില്ലാ സാക്ഷരതാ മിഷനും ചേർന്ന്‌ ജില്ലയിലെ പഠിതാക്കൾക്കായി അഡ്‌മിഷൻ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്‌ഘാടനംചെയ്‌തു. പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ സോയ, സിൻഡിക്കറ്റംഗം ഡോ. ജോൺ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ കെ വി രതീഷ് എന്നിവർ സംസാരിച്ചു. സർവകലാശാല അസി. പ്രൊഫസർ ഡോ. റൂബിൻ ലൂക്ക് വർഗീസ് വിജ്ഞാനം അതിരുകളില്ലാതെ ഒരു തുറന്ന സമീപനം എന്ന വിഷയം അവതരിപ്പിച്ചു. തലശേരി മേഖലാ ഡയറക്ടർ ഡോ. സുരേഷ് കുമാർ സാഗതവും അസി. പ്രൊഫസർ എൻ മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home