ad
Deshabhimani

എംസി റോഡിൽ പായിപ്ര കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം

trafic jam

പേഴയ്ക്കാപ്പിള്ളിയിൽ പായിപ്ര കവല ഭാഗത്ത് എംസി റോഡിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Aug 21, 2026, 02:32 AM | 1 min read

മൂവാറ്റുപുഴ


പായിപ്ര കവലയിലെ ഗതാഗതക്കുരുക്കുമൂലം എം സി റോഡിലെ യാത്രക്കാർ വലയുന്നു. പായിപ്ര പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ പേഴക്കാപ്പിള്ളി പായിപ്ര കവലയിലെ ഗതാഗതക്കുരുക്കാണ് വ്യാപാരികളെയും മറ്റ്‌ കച്ചവടക്കാരെയും ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നത്.   


പായിപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണത്തിനുള്ള പരിഷ്കാര നിർദേശങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടാത്തതാണ് ഗതാഗത തടസ്സം തുടരുന്നതിന് കാരണം. ഇതുമൂലം പായിപ്ര കവലയിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രക്കാരും നാട്ടുകാരും പ്രതിസന്ധിയിലാകുന്നു.


പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിമുതൽ പായിപ്ര പഞ്ചായത്ത് ഓഫീസ് വരെ റോഡിന് ഇരുവശവും രാവിലെമുതൽ രാത്രിവരെയുള്ള അനധികൃത വാഹന പാർക്കിങ്‌ നിയന്ത്രിക്കണമെന്ന ആവശ്യം പാലിച്ചില്ല. ഈ ഭാഗത്ത് അനധികൃത പാർക്കിങ്‌ ഒഴിവാക്കി ഇരട്ടവരി ഗതാഗതം പൂർണമായി നടപ്പാക്കിയാൽ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാം.


എംസി റോഡിലൂടെയുള്ള ദീർഘദൂര യാത്രക്കാർക്കും ഇത്‌ ഏറെ സഹായകമാകും.

ഗതാഗതക്കുരുക്കുമൂലം ഇപ്പോൾ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കാത്തു കിടക്കുന്ന സ്ഥിതിയാണ്. അനധികൃത പാർക്കിങ്ങിനെതിരെ നിയമനടപടിയെടുത്ത്  പായിപ്ര കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എ റിയാസ് ഖാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home