ആരോഗ്യവകുപ്പില്‍ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
കയ്‌പുനീര്‍ കുടിച്ച് പ്രതിഷേധിച്ച് ജീവനക്കാര്‍

ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ കയ്‌പുനീര്‍ കുടിച്ച് പ്രതിഷേധിക്കുന്നു
കൊച്ചി
ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ കേരള എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം എട്ട് ദിവസം പിന്നിട്ടു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർ കയ്‌പുനീര്‍ കുടിച്ച് പ്രതിഷേധിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ സംസാരിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന കമ്മിറ്റി അംഗംപി ഡി സാജൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു, ജില്ലാ പ്രസിഡന്റ് ടി ആർ അജിത എന്നിവർ സംസാരിച്ചു. സമരത്തിന്റെ ഒൻപതാം ദിവസമായ വെള്ളിയാഴ്‌ച ഡി പി ദിപിൻ ഉദ്ഘാടനം ചെയ്യും.










0 comments