പ്രതിഷേധ ശൃംഖലയുമായി അധ്യാപകർ

കണിമംഗലം എസ്എൻ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ പ്രതിഷേധ ശൃംഖല കെഎസ്ടിഎ ജില്ലാ സെക്രട്ടറി സി സാജൻ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പ്രതിഷേധ ശൃംഖല തീർത്തു. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, സെൻസസിന്റെ പേരിൽ തടഞ്ഞുവെച്ച സ്ഥലം മാറ്റങ്ങൾ ഉടനെ നടപ്പാക്കുക, പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. പ്രതിഷേധ ശൃംഖലയിൽ ജില്ലയിലെ നൂറു കണക്കിന് അധ്യാപകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി സാജൻ ഇഗ്നേഷ്യസ് കണിമംഗലം എസ് എൻ ഗേൾസ് ഹൈസ്കൂളിലും പ്രസിഡന്റ് കെ പ്രമോദ് ജിബിഎച്ച്എസ്‌എസ് വടക്കാഞ്ചേരിയിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനോയ് ടി മോഹൻ ജിഎം എൽപി എസ് തളിക്കുളം നോർത്തിലും, എം എസ് ബീന എസ്എൻടിടിഐ ചെറുതുരുത്തിയിലും, ജില്ലാ ട്രഷറർ ടി വിനോദിനി ജി വി എച്ച് എസ് എസ് വലപ്പാടും ഉദ്ഘാടനം ചെയ്തു.











0 comments