ad
Deshabhimani

മനം കവർന്ന് കിർമീര വധം

കുന്നംകുളത്ത് അരങ്ങേറിയ കിർമീര വധം കഥകളി

കുന്നംകുളത്ത് അരങ്ങേറിയ കിർമീര വധം കഥകളി

വെബ് ഡെസ്ക്

Published on Aug 04, 2025, 01:27 AM | 1 min read

കുന്നംകുളം

കഥകളിയിലെ പുതുതലമുറ കലാകാരന്മാർക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സംഗീതം, വാദ്യം എന്നിവ ഒരുക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ കിർമീരവധം കഥകളി അരങ്ങേറി. 'യുവം' കലാകൂട്ടായ്മയും കുന്നംകുളം കഥകളി ക്ലബ്ബും സംയുക്തമായാണ് കളിയരങ്ങ് സംഘടിപ്പിച്ചത്. കുന്നംകുളം സെന്റ്​ ജോൺസ് ബഥനി സ്കൂൾ ഓഡിറ്റോറിയത്തിലെ അരങ്ങിൽ കലാമണ്ഡലം അരുൺ വാര്യർ (ധർമപുത്രർ), കാലാമണ്ഡലം ആരോമൽ (പാഞ്ചാലി), കലാമണ്ഡലം അരവിന്ദ് ശ്രീകൃഷ്ണൻ), സദനം വിഷ്ണുപ്രസാദ് (കിർമീരൻ), കോട്ടക്കൽ ബാലനാരായണൻ (ലളിത), കലാമണ്ഡലം പ്രവീൺ (സിംഹിക), എന്നിവർ കഥാപാത്രങ്ങളായി. ജിഷ്ണു നമ്പൂതിരിപ്പാട്, ശ്രീരാഗ് വർമ, കോട്ടക്കൽ വിനീഷ്, സാരംഗ് പുല്ലൂർ എന്നിവർ സംഗീതവും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം നിഥിൻകൃഷ്ണ, കലാമണ്ഡലം നാരായണൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ മേളവും കലാനിലയം വിഷ്ണു, കോട്ടക്കൽ വിഷ്ണു എന്നിവർ ചുട്ടിയും ചെറുതുരുത്തി കഥകളി സ്കൂൾ ചമയങ്ങളും ഒരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home