അച്യുതവാര്യര്‍ പുരസ്കാരം സയന്‍സണ്‍ ഏറ്റുവാങ്ങി

തൃശൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ ടി വി അച്യുത വാര്യര്‍ സ്മാരക അവാര്‍ഡ് ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ സയന്‍സന് മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുന്നു
തൃശൂര്‍
തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ടി വി അച്യുതവാര്യര്‍ പുരസ്കാരം ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ സയന്‍സണിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു. പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടിനാണ് പുരസ്കാരം. മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഇ വി ഉണ്ണിക്കൃഷ്ണന്‍ ദൃശ്യമാധ്യമത്തിലെ പരിസ്ഥിതി റിപ്പോര്‍ട്ടിന് നല്‍കുന്ന ടി വി അച്യുതവാര്യര്‍ പുരസ്കാരവും മീഡിയവണ്‍ സീനിയര്‍ ക്യാമറ പേഴ്‌സണ്‍ സഞ്ജു പൊറ്റമ്മല്‍ പി വി അയ്യപ്പന്‍ സ്മാരക പുരസ്കാരവും ഏറ്റുവാങ്ങി. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ ചരിത്രത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി എ കൃഷ്ണന്‍ രചിച്ച വൃത്താന്തവൃത്തം എന്ന പുസ്തകവും മന്ത്രി പ്രകാശിപ്പിച്ചു. രാജന്‍ ജെ പല്ലന്‍ എംഎല്‍എ, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ പ്രസാദ്, പ്രസ്‌ക്ലബ് പ്രസിഡന്റ് എം ബി ബാബു, സെക്രട്ടറി രഞ്ജിത് ബാലന്‍, ട്രഷറര്‍ ടി എസ് നീലാംബരന്‍ എന്നിവര്‍ പങ്കെടുത്തു.










0 comments