അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമാണം തുടങ്ങി

പുല്ലംകുളം അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പുല്ലംകുളം അംബേദ്കർ പാർക്കിൽ അത്യാധുനിക സൗകര്യങ്ങളോടെ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കാനുള്ള കല്ലിടൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി.
പാർക്കിന്റെ തനതായ സൗന്ദര്യവും പച്ചപ്പും ഒട്ടും ചോർന്നുപോകാത്ത രീതിയിലാണ് പുതിയ ഓഡിറ്റോറിയം വിഭാവനം ചെയ്തിരിക്കുന്നത്.
അത്യാധുനിക ലൈറ്റിങ് സംവിധാനങ്ങളും മികച്ച ശബ്ദക്രമീകരണം ഉൾപ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും പുതിയ ഓഡിറ്റോറിയത്തിലുണ്ടാകും. ഉപാധ്യക്ഷ ലൈജി ബിജു, പ്രതിപക്ഷനേതാവ് സി എ രാജീവ്, ജലജ രവീന്ദ്രൻ, ജയദേവാനന്ദൻ, കെ ജി ഹരിദാസൻ, ബീന ശശിധരൻ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments