മത്സ്യ കർഷക ദിനാചരണം

പുതുക്കാട്
കൊടകര ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ദേശീയ മത്സ്യ കർഷക ദിനാചരണം, മത്സ്യ കർഷക സംഗമം, മികച്ച മത്സ്യ കൃഷിക്കാരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി അമ്പിളി, കെ രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. അൽജോ പുളിക്കൻ, ഇ കെ സദാശിവൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ റഷീദ് പോത്തന്നൂരാൻ എന്നിവർ സംസാരിച്ചു.









0 comments