ad
Deshabhimani

ചൂട്ടുകത്തിച്ച് യുവത; പ്രതിഷേധം ജ്വലിച്ചു

protest

ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി പുത്തൻകുരിശ് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ ചൂട്ട് മാർച്ച്

വെബ് ഡെസ്ക്

Published on Sep 12, 2026, 02:08 AM | 1 min read

പെരുമ്പാവൂർ


അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കെഎസ്ഇബി ഓഫീസുകളിലേക്ക് ചൂട്ട് കത്തിച്ച് മാർച്ച്‌ സംഘടിപ്പിച്ചു. വെങ്ങോലയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്‌കർ ഉദ്ഘാടനം ചെയ്തു. മാഹിൻ കബീർ, അലക്സ് നോബിൽ എന്നിവർ സംസാരിച്ചു.


മഞ്ഞപ്പെട്ടിയിൽ ജില്ല കമ്മിറ്റി അംഗം ടി വി വൈശാഖും വളയൻചിറങ്ങരയിൽ ബ്ലോക്ക്‌ ട്രഷറർ ജി അനന്തുവും ഒക്കൽ കാരിക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വിമൽ വിജയനും വേങ്ങൂരിൽ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ ശ്രീജിത്തും കുറുപ്പംപടിയിൽ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി പി എസ്‌ ഗോകുലും ഉദ്ഘാടനം ചെയ്തു.


കോലഞ്ചേരി


ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസുകളിലേക്ക് ചൂട്ട്‌ മാർച്ച് സംഘടിപ്പിച്ചു. പുത്തൻകുരിശിൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗോവിന്ദ് വിജയകുമാർ, വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.


കോലഞ്ചേരിയിൽ ബ്ലോക്ക് പ്രസിഡന്റ് എൽദോ വർഗീസ് ഉദ്ഘാടനം ചെയ്തു. എൽദോസ് എം വർഗീസ്, സി കെ അനൂപ് എന്നിവർ സംസാരിച്ചു.


പട്ടിമറ്റത്ത് ബ്ലോക്ക് ട്രഷറർ അരവിന്ദ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജോസ് പോൾ, പി എസ് സുനീഷ്, എം പി അഖിൽ എം പി എന്നിവർ സംസാരിച്ചു.


കൂത്താട്ടുകുളം


തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ടുകത്തിച്ച് മാർച്ച് നടത്തി. കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. എസ് കൃഷ്ണദാസ് അധ്യക്ഷനായി. അരുൺ അശോകൻ, ഫെബിഷ് ജോർജ്, എം കെ കിരൺ, എൽദോസ് സണ്ണി എന്നിവർ സംസാരിച്ചു.


കവളങ്ങാട്


തുടർച്ചയായ വൈദ്യുതിമുടക്കത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ചൂട്ടുമാർച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി ബേസിൽ ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അഷ്കർ കരിം അധ്യക്ഷനായി. ട്രഷറർ കെ എസ് അമൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home