സിപിഐ എം പ്രതിഷേധിച്ചു

സിപിഐ എം പ്രതിഷേധം പുതുക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
ട്രംപിന്റെ പ്രതികാര ചുങ്കത്തിന് ഇന്ത്യ കീഴടങ്ങരുത് എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കൊടകര ഏരിയ കമ്മറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ട്രംപിന്റെ കോലം കത്തിച്ചു. പുതുക്കാട് സെന്ററിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ അധ്യക്ഷനായി. എ വി ചന്ദ്രൻ, അഡ്വ. അൽജോ പുളിക്കൻ, പി സി സുബ്രൻ, സരിത രാജേഷ്, പി എൻ വിഷ്ണു എന്നിവർ സംസാരിച്ചു.









0 comments