Deshabhimani

കുഞ്ഞുചിരികളുടെ വർണോത്സവം

തൃശൂർ നഗരത്തിൽ നടത്തിയ ശിശുദിന റാലിയിൽ നിന്ന്

തൃശൂർ നഗരത്തിൽ നടത്തിയ ശിശുദിന റാലിയിൽ നിന്ന്

വെബ് ഡെസ്ക്

Published on Nov 15, 2025, 12:12 AM | 1 min read

തൃശൂർ

ജില്ലാ ഭരണകേന്ദ്രം, ജില്ലാ ശിശുക്ഷേമ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശിശുദിനാഘോഷം വർണോത്സവമായി. ലഹരി മാഫിയാ ലോകത്ത്‌ നിന്ന്‌ കുട്ടികളെ ചേർത്തുപിടിക്കുന്ന കേരളം, ബാലസ‍ൗഹൃദ കേരളം എന്നിവ നിശ്ചലദൃശ്യങ്ങളായി. ശിശുദിന റാലി വിദ്യാഭ്യാസ ഉപ ഡയറക്ടർ പി എം ബാലകൃഷ്ണൻ ഫ്ലാഗ്ഓഫ്‌ ചെയ്തു. ‘കുട്ടികളുടെ പ്രധാനമന്ത്രി’ പാർവതി ദിനേശും സംഘവും നയിച്ച ശിശുദിന റാലിയെ കലക്ടർ അർജുൻ പാണ്ഡ്യൻ തൃശൂർ ടൗൺഹാളിൽ സ്വീകരിച്ചു. തുടർന്ന്‌ പതാക ഉയർത്തി. ‘കുട്ടികളുടെ പ്രസിഡന്റ്’ ജെറുഷ ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശിശുദിന സ്റ്റാമ്പ്‌ കലക്ടർ പ്രകാശിപ്പിച്ചു. ‘കുട്ടികളുടെ പ്രധാനമന്ത്രി’ പാർവതി ദിനേശ് യോഗം ഉദ്ഘാടനം ചെയ്തു. ‘കുട്ടികളുടെ സ്‌പീക്കർ’ അദിഥി അരുൺ മുഖ്യപ്രഭാഷ‌ണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, ഡോ. പി ഭാനുമതി, എം വി സുനിൽകുമാർ, പി ജെ ബിജു, ജീജ വിജയൻ, കെ പി ബിന്ദു, ടി യു സ്മിത, എസ് ദ്വിതി, ലവിന്‍ ലിയാ‌ന്റോ എന്നിവർ സംസാരിച്ചു. ഫത്തിമ സഹല ലഹരി വിമുക്ത പ്രതിജ്ഞയും ടി എം അവനിജ മാലിന്യമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അശീതി ആഘോഷിക്കുന്ന ശിശുക്ഷേമ സമിതി സംസ്ഥാന നിർവാഹക സമിതി അംഗം എം കെ പശുപതിയെ ആദരിച്ചു. 5500 ലധികം കുട്ടികൾ റാലിയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home