എൻജിഒ യൂണിയൻ ജില്ലാ മാർച്ച് വിജയിപ്പിക്കും

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ സംസാരിക്കുന്നു
തൃശൂർ
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ആഗസ്ത് ആറിന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ആർ സ്മിത, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പ്രസിഡന്റ് ഒ പി ബിജോയ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ നന്ദകുമാർ, ആർ എൽ സിന്ധു എന്നിവർ സംസാരിച്ചു.











0 comments