ad
Deshabhimani

മാലിന്യ സംസ്കരണ പ്ലാന്റുകൾ 
പ്രവർത്തന രഹിതം

അറ്റകുററപ്പണികൾക്കായി പൊളിച്ച ചാത്തനാട് മാലിന്യ സംസ്കരണപ്ലാൻ്റ്

അറ്റകുററപ്പണികൾക്കായി പൊളിച്ച ചാത്തനാട് മാലിന്യ സംസ്കരണപ്ലാൻ്റ്

വെബ് ഡെസ്ക്

Published on Jul 01, 2026, 01:48 AM | 1 min read

ആലപ്പുഴ

നഗരത്തിലെ എയ്റോബിക് പ്ലാന്റുകൾ പലതും പ്രവർത്തന രഹിതം. ജൈവ മാലിന്യങ്ങളടക്കം സംസ്‌കരിക്കാൻ മാർഗമില്ലാതെ നഗരവാസികൾ ദുരിതത്തിൽ . ആശ്രമം, തോണ്ടൻകുളങ്ങര, മന്നം വാർഡുകളിലെ ജനങ്ങൾ ആശ്രയിച്ചിരുന്ന എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് പൊളിച്ചിട്ടിട്ട് മാസം മൂന്നായി. ഭക്ഷണാവശിഷ്ടം പോലും സംസ്‌കരിക്കാൻ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മറ്റേതെങ്കിലും എയ്റോബിക് പ്ലാന്റിൽ ഒന്നിച്ച് മാലിന്യം എത്തിക്കാൻ തയ്യാറായാൽ ഹോട്ടൽ മാലിന്യമാണെന്ന് പറഞ്ഞ് സ്വീകരിക്കുന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയുടെ അനാസ്ഥയാണ് എയ്റോബിക് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home