ad
Deshabhimani

ജില്ലാ കോടതി പാലം: 
146 പൈൽ പൂർത്തിയായി

നിർമാണം പുരോഗമിക്കുന്ന ജില്ലാ  കോടതിപാലം
വെബ് ഡെസ്ക്

Published on Jul 01, 2026, 01:49 AM | 1 min read

ആലപ്പുഴ

ജില്ലാ കോടതി പാലത്തിന്‌ ആകെയുള്ള 171 പൈലുകളിൽ 146 എണ്ണം പൂർത്തിയായി. ആലപ്പുഴ–അന്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിച്ച്‌ വാടക്കനാലിന്‌ കുറുകെയാണ്‌ റ‍ൗണ്ട്‌ ടേബിൾ മാതൃകയിൽ പാലം നിർമിക്കുന്നത്‌. കനാലിന്റെ തെക്കുഭാഗത്തെ നിർമാണം വേഗത്തിലാക്കാനായി ആലൂക്കാസിന്റെ മുൻവശത്തുനിന്ന്‌ മഞ്‌ജുളാ ബേക്കറി വരെ കഴിഞ്ഞദിവസം മുതൽ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ വെള്ളം ഒഴുകിപ്പോകാൻ ഓടകളടക്കം നിർമാണം ബുധനാഴ്‌ച ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വോട്ടുചെയ്യാനായി നാട്ടിലേക്ക്‌ പോയതിനാൽ ഒരു മാസത്തോളം നിർമാണം മുടങ്ങി. ഇപ്പോൾ 60 ശതമാനത്തോളം പേർ മടങ്ങിയെത്തി. ഇതേതുടർന്നാണ്‌ ജോലികൾ പുനരാരംഭിച്ചതെന്നും പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home