ad
Deshabhimani

പൊതുവിദ്യാലയങ്ങളെ നശിപ്പിക്കരുത്: കെഎസ്‌ടിഎ

അധ്യാപകർ പൂജപ്പുര ഗവ. യുപിഎസിൽ സംഘടിപ്പിച്ച പ്രതിഷേധ ശൃംഖല

അധ്യാപകർ പൂജപ്പുര ഗവ. യുപിഎസിൽ സംഘടിപ്പിച്ച പ്രതിഷേധ ശൃംഖല

വെബ് ഡെസ്ക്

Published on Jul 01, 2026, 02:39 AM | 1 min read

തിരുവനന്തപുരം

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിപക്ഷം പേർക്കും സെൻസസ് ഡ്യൂട്ടി ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പകരം അധ്യാപകരെ നിയമിക്കണമെന്നും ഡ്യൂട്ടി ഉള്ള അധ്യാപകർക്ക് ഡ്യൂട്ടി ഓഫ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടിഎ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പൂജപ്പുര ഗവ. യുപിഎസിൽ ആദ്യ കണ്ണി ചേർന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി വി രാജേഷ്, സിജോവ് സത്യൻ, പി സുജു മേരി, ആർ വിദ്യാവിനോദ്, ആർ ഷിബു, ബി ബിജു, സി പ്രസാദ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home