ad
Deshabhimani

സംരക്ഷണഭിത്തിയില്ല; 
റോഡ് അപകടാവസ്ഥയിൽ

സംരക്ഷണഭിത്തിയില്ലാത്തതിനാൽ അപകടാവസ്ഥയിലായ 
തലവടി മുരിക്കോലുമുട്ട് – ബഥേൽ റോഡ്

സംരക്ഷണഭിത്തിയില്ലാത്തതിനാൽ അപകടാവസ്ഥയിലായ 
തലവടി മുരിക്കോലുമുട്ട് – ബഥേൽ റോഡ്

വെബ് ഡെസ്ക്

Published on Jul 01, 2026, 01:46 AM | 1 min read

മങ്കൊമ്പ്

തോടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ തലവടി എട്ടാം വാർഡിൽ മുരിക്കോലുമുട്ട് – ബഥേൽ റോഡ് അപകടാവസ്ഥയിൽ. എട്ട്‌ മീറ്ററോളം കോൺക്രീറ്റ് റോഡ് തോട്ടിൽ വീഴുന്ന സ്ഥിതിയിലാണ്. തലവടി തെക്കേക്കരയിലെ പ്രധാനപ്പെട്ട പാടശേഖരങ്ങളിലേക്കുള്ള തോടാണ് പമ്പാ നദിയുടെ ഇടതോടായ മുരിക്കോലിമുട്ട് ബഥേൽ. ഈ പ്രധാനതോടിന് സംരക്ഷണ ഭിത്തിയില്ല. വിദ്യാർഥികളടക്കം നിരവധി പേർ യാത്രചെയ്യുന്ന റോഡാണിത്‌. തലവടി പഞ്ചായത്തിലും കുട്ടനാട് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കും കുട്ടനാട് എംഎൽഎയ്‌ക്കും പഞ്ചായത്ത് അംഗം ബി രമേശ്കുമാർ അപേക്ഷ നൽകിയിരുന്നു. ജലസേചന അധികൃതരും പഞ്ചായത്ത് എൻജിനിയറിങ് വിഭാഗവും സ്ഥലം സന്ദർശിച്ച് റോഡിന്റെ അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തുടർനടപടി സ്വീകരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home