മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടം
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധന സഹായം നൽകി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച വിഷ്‌ണു വിനോദിന്റെ അമ്മ കാന്തിമതിയും, മണികണ്ഠന്റെ അച്ഛൻ വെങ്കിടാചലവും തിരുവന്പാടി ദേവസ്വം നൽകുന്ന ധനസഹായം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ചിത്രത്തിൽ പുഷ്‌പ്പാർച്ചന നടത്തുന്നു
തൃശൂർ
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ മരിച്ച 16 പേരുടെ കുടുംബാംഗങ്ങൾക്ക് തിരുവമ്പാടി ദേവസ്വത്തിന്റെ ധന സഹായം മന്ത്രി കെ മുരളിധരൻ വിതരണം ചെയ്‌തു. രാജൻ ജെ പല്ലൻ എംഎൽഎ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, മെമ്പർ അഡ്വ. അജയകുമാർ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി ആർ എം രവി, സെക്രട്ടറി കെ ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, ജോയിന്റ് സെക്രട്ടറി പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.











0 comments