നല്ല തലമുറയില്ലെങ്കിൽ നാട് വികസിച്ചെന്ന് പറയാനാകില്ല: പ്രൊഫ. സി രവീന്ദ്രനാഥ്

തൃശൂർ
വിദ്യാഭ്യാസം കേവലം വിഷയ പഠനം മാത്രമല്ല, മറിച്ച് നല്ല തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് പ്രൊഫ. സി രവീന്ദ്രനാഥ്. സമൂഹത്തിന്റെ വികസനത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളിലൊന്നാണിത്. നല്ല തലമുറയില്ലെങ്കിൽ നാട് വികസിച്ചെന്ന് പറയാൻ കഴിയില്ല. ജനാധിപത്യവും മതനിരപേക്ഷതയും ജീവിത സംസ്‌കാരമാക്കി മാറ്റുന്ന തലമുറയാണ് നമുക്കാവശ്യം. ആ ജനാധിപത്യമായ പെരുമാറ്റം വീടുകളിൽ നിന്ന് തന്നെ ഉടലെടുക്കണം. മാതാപിതാക്കളിൽ നിന്ന് പ്രതിഫലിക്കേണ്ടതാണിത്. മാനവീകയതയുടെ വളർച്ചയ്‌ക്ക് മികച്ച സംഭാവന നൽകാൻ കഴിയുന്ന സമൂഹം രൂപപ്പെടണം–- അദ്ദേഹം പറഞ്ഞു.









0 comments