പുതുക്കാട് മണ്ഡലം പ്രതിഭാ പുരസ്‌കാരം

എംഎൽഎ പ്രതിഭാ പുരസ്കാര വിതരണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
തലോർ
പുതുക്കാട് മണ്ഡലത്തിലെ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ് നേടിയ വിദ്യാർഥികൾക്ക് എംഎൽഎ പ്രതിഭാ പുരസ്കാരം നൽകി. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീലാ ജോർജ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ എ സുരേഷ്, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിന്റ സനോജ് എന്നിവർ സംസാരിച്ചു. എൻഎംഎംഎസ് പരിശീലന ക്ലാസും നടന്നു. മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള പുരസ്കാരവും വിതരണം ചെയ്തു. എൽഎസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കോടാലി ഗവ.എൽപി സ്കൂളിനും ണ്ടാം സ്ഥാനം മറ്റത്തൂർ ഗവ. എൽപി സ്കൂളിനുമാണ് ലഭിച്ചത്. യുഎസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം തലോർ സെന്റ് തെരേസാസ് സ്കൂളിനും രണ്ടാം സ്ഥാനം മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിനും ലഭിച്ചു.










0 comments