ad
Deshabhimani

വന്‍ മരം കടപുഴകി

 പാലക്കാട് -–തിരുവില്വാമല റൂട്ടില്‍ മലേശമംഗത്ത്  മരം കടപുഴകി വീണതിനെത്തുടര്‍ന്നുണ്ടായ അപക‌ടം

പാലക്കാട് -–തിരുവില്വാമല റൂട്ടില്‍ മലേശമംഗത്ത് മരം കടപുഴകി വീണതിനെത്തുടര്‍ന്നുണ്ടായ അപക‌ടം

വെബ് ഡെസ്ക്

Published on Aug 03, 2026, 12:33 AM | 1 min read

തിരുവില്വാമല

പാലക്കാട്– തിരുവില്വാമല റൂട്ടില്‍ മലേശമംഗത്ത് വന്‍ മരം കടപുഴകി വീണു. ശനിയാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് സംഭവം. രാത്രി ഏഴരയോടെ വാഹനങ്ങള്‍ കടന്നുപോയ ഉടൻ നിലംപതിക്കുകയായിരുന്നു. അതിനാല്‍ വലിയ ആപത്ത് ഒഴിവായി. ഏറെനേരത്തേക്ക് ഗതാഗത തടസ്സം ഉണ്ടായി. വൈദ്യുതി ലൈനിലേക്ക് വീണതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഷൊര്‍ണൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home