ad
Deshabhimani

ഹെറോയിനുമായി 
അസംകാരൻ പിടിയിൽ

heroine

സാദിക്കുൽ ഇസ്ലാം

വെബ് ഡെസ്ക്

Published on Aug 03, 2026, 01:00 AM | 1 min read

പെരുമ്പാവൂർ

10.5 ഗ്രാം ഹെറോയിനുമായി അസം സ്വദേശി സാദിക്കുൽ ഇസ്ലാ(35)മിനെ പ്രത്യേക അന്വേഷകസംഘം പിടികൂടി. മഞ്ഞപ്പെട്ടിയിൽ വീട് വാടകയ്‌ക്കെടുത്ത് ഹെറോയിൻ വിൽപ്പന നടത്തിവരികയായിരുന്നു.

ഒരു ബോട്ടിലിന് 3000 രൂപ നിരക്കിലാണ് ഇയാൾ മയക്കുമരുന്ന് വിറ്റിരുന്നത്. ആവശ്യക്കാരുടെ ഇടയിൽ ഇയാൾ സബിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അസമിൽനിന്ന് സോപ്പുപെട്ടികളിലാക്കി വാങ്ങുന്ന ഹെറോയിൻ ഇവിടെ ചെറിയ ബോട്ടിലുകളിലാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. പരിശോധന കർശനമാക്കിയതോടെ കണ്ടന്തറ ബംഗാൾ കോളനിയിൽനിന്ന്‌ മഞ്ഞപ്പെട്ടിയിലേക്ക് താമസം മാറി. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.


ആർഭാടജീവിതത്തിനായിരുന്നു മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പെരുമ്പാവൂർ എഎസ്‌പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാർട്ടിൻ ജോസഫ്, എഎസ്ഐ പി എ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home